തൃശൂര്‍: തെരുവുനായകള്‍ ആക്രമിക്കാന്‍ വരുന്നത് കണ്ട് ഭയന്ന് ഓടിയ പെണ്‍കുട്ടി കിണറ്റില്‍ വീണ് മരിച്ചു. തൃശൂര്‍ കടാങ്ങോട് ആണ് സംഭവം. വടക്കുംമുറി മേപ്പറമ്പത്ത് ഹരിദാസിന്റെ മകള്‍ ഗ്രീഷ്മ (15) ആണ് മരിച്ചത്. രാവിലെ 7.30 ഓടെ വീടിന് സമീപത്തുളള ഇടവഴിയില്‍ വെച്ചായിരുന്നു സംഭവം.
പാല് വാങ്ങാന്‍ പോയപ്പോഴാണ് ഗ്രീഷ്മയെ നായകള്‍ ആക്രമിക്കാന്‍ ഒരുങ്ങിയത്. നായകളെ കണ്ട് ഭയന്ന് തിരിഞ്ഞോടുന്നതിനിടയില്‍ അടുത്ത പറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു. മൃതദേഹം കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുളള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
തെരുവുനായശല്യം രൂക്ഷമായ പ്രദേശമാണിതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പലതവണ പരാതിപ്പെട്ടിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്നും ആക്ഷേപം ഉണ്ട്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഗ്രീഷ്മ.