കോഴിക്കോട്: സംസ്ഥാനത്ത് വ്യാപകമായി രാസവസ്‌തുക്കൾ ചേർത്ത മത്സ്യം വിൽപ്പന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. മത്സ്യം ദീർഘകാലം കേടു കൂടാതിരിക്കുന്നതിനു ഫോർമാലിൻ ഉൾപ്പെടെയുളള രാസവസ്തുക്കൾ ചേർക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു .
മെഡിക്കൽ കോളേജുകളിൽ മൃതദേഹം കേടു വരാതിരിക്കാൻ ഉപയോഗിക്കുന്ന രാസ വസ്തുവാണ് ഫോർമാലിൻ. നിരവധി ക്രമക്കേടുകൾ പരിശോധനയയിലൂടെ കണ്ടെത്തനായതായും അധികൃതർ വ്യക്തമാക്കി.
ശേഖരിച്ച സാമ്പിളുകൾ പരിശോധനക്കയച്ച് റിപ്പോർട്ട് വരുന്ന മുറയ്‌ക്ക് നടപടികൾ കൈക്കൊളളും. സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നു ഭക്ഷ്യ സുരക്ഷാ അധികൃതർ അറിയിച്ചു.