തിരുവനന്തപുരം: കേരള മന്ത്രിസഭയിൽ അഴിച്ചുപണി. സി.പി.എം നേതാവും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം.എം മണിയെ മന്ത്രിസഭയിലുൾപ്പെടുത്തിക്കൊണ്ടാണ് പുതിയ മാറ്റം. വൈദ്യുതിവകുപ്പാണ് എം.എം.മണി കൈകാര്യം ചെയ്യുക.
വിവാദങ്ങളേത്തുടർന്ന് ഇ.പി.ജയരാജൻ രാജി വച്ച ഒഴിവിൽ നിലവിലെ സഹകരണമന്ത്രിയായ എ.സി.മൊയ്തീനെ ചുമതലയേൽപ്പിച്ചു. സ്പോർട്സ് വകുപ്പും എ.സി.മൊയ്തീൻ തന്നെയാകും കൈകാര്യം ചെയ്യുക.
ഇപ്പോൾ വൈദ്യുതിമന്ത്രിയുടെ ചുമതല വഹിക്കുന്ന കടകംപളളി സുരേന്ദ്രന് സഹകരനമന്ത്രിയുടെ ചുമതല നൽകി. ഇതോടൊപ്പം ദേവസ്വം, യുവജനക്ഷേമകാര്യം എന്നീ വകുപ്പുകളും കടകംപളളി സുരേന്ദ്രൻ തന്നെ കൈകാര്യം ചെയ്യും.
സി.പി.എം സംസ്ഥാനസമിതിയുടേതാണ് തീരുമാനം.