ന്യൂയോർക്ക് : നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ വിമർശകൻ മിറ്റ് റോംനി അടുത്ത വിദേശകാര്യ സെക്രട്ടറിയാകും. ട്രംപും റോംനിയും തമ്മിൽ നടന്ന കൂടിക്കാഴ്‍ചയ്‌ക്ക് ഒടുവിലാണ് വിദേശകാര്യ സെക്രട്ടറി സ്ഥാനത്തെ കുറിച്ച് അറിയിപ്പ് ഉണ്ടായത്.
നിയുക്ത വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ് ആണ് മിറ്റ് റോംനിയുടെ പുതിയ ദൗത്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്. അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി മൽസരിച്ചത് മുതൽ ട്രംപിന്‍റെ മുഖ്യ വിമർശനകനായിരുന്നു റോംനി. ലോകത്തെ ഏറ്റവും പഴക്കമേറിയ ജനാധിപത്യത്തിന്‍റെ പ്രസിഡന്‍റാകാനുളള യോഗ്യതയോ വൈകാരിക നിയന്ത്രണമോ ഇല്ലാത്ത ആളാണ് ട്രംപെന്ന് റോംനി പറഞ്ഞിരുന്നു.
രാജ്യത്തിന്‍റെ സുരക്ഷിത ഭാവിക്ക് ഭീഷണിയാണ് ട്രംപെന്നും ആരോപിച്ചിരുന്നു. 2012ൽ ബരാക്ക് ഒബാമയ്‌ക്കെതിരെ മൽസരിച്ച് തോറ്‍റ റോംനിയുടെ ചരിത്രം ചൂണ്ടിക്കാട്ടിയാണ് അന്ന് ട്രംപ് തിരിച്ചടിച്ചത്.