ദുബായ്: വനിതകൾ മാത്രം നിയന്ത്രിക്കുന്നതും ജോലി ചെയ്യുന്നതുമായ ആദ്യത്തെ മണി എക്സ്ചേഞ്ച് ശാഖക്ക് യു.എ.ഇ.എക്സ്ചേഞ്ച് തുടക്കം കുറിച്ചു. യു.എ.ഇ.എക്സ്ചേഞ്ച് ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ പ്രമോദ് മങ്ങാട് ആണ് പിങ്ക് ശാഖ ഉദ്ഘാടനം ചെയ്തത്.
ഫെഡറൽ ഗവണ്മെന്റ് വിഭാവന ചെയ്യുന്ന ലിംഗ സമത്വ ആശയത്തോട് ചേർന്നുകൊണ്ടാണ് ദുബായിൽ പൂർണ്ണമായും വനിതകൾ മാത്രം ജോലി ചെയ്യുന്നതും നിയന്ത്രിക്കുന്നതുമായ ആദ്യത്തെ മണി എക്സ്ചേഞ്ച് ശാഖക്ക് യു.എ.ഇ. എക്സ്ചേഞ്ച് തുടക്കം കുറിച്ചത്. ദുബായ് എയർപോർട്ട് ഫ്രീസോണിൽ യു.എ.ഇ എക്സ്ചേഞ്ച് ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ പ്രമോദ് മങ്ങാട് വനിതകൾ മാത്രുളള പിങ്ക് ശാഖ ഉദ്ഘാടനം ചെയ്തു.
സമൂഹത്തിന്റെ എല്ലാ മേഖലകളിലും വനിതകൾ സജീവവും ക്രിയാത്മകവുമായ പങ്ക് വഹിക്കുന്നുണ്ട്. യു.എ.ഇ.എക്സ്ചേഞ്ച് ജീവനക്കാരിൽ വലിയൊരു ശതമാനം സ്ത്രീസാന്നിധ്യം ഉണ്ടെങ്കിലും, വനിതകൾ മാത്രം നിയന്ത്രിക്കുന്ന ഈ പുതിയ ശാഖ ശ്രീകളുടെ നേതൃപാടവം വളർത്താനും പുതിയഉയരങ്ങൾ തേടാനും കൂടിലക്ഷ്യം വക്കുന്നതാണെന്നും പ്രമോദ് മങ്ങാട് കൂട്ടിച്ചേർത്തു.
എന്നാൽ സ്ത്രീ പുരുഷ ഭേദമില്ലാതെ ഉപഭോക്താക്കൾക്ക് ഈ പിങ്ക് ശാഖയിലേക്ക് പ്രവേശനമുണ്ടാകുമെന്നും യു.എ.ഇ.എക്സ്ചേഞ്ച് കൺട്രി ഹെഡ് അബ്ദുൽ കരീം അൽ ഖായിദ് പറഞ്ഞു.
യു.എ.ഇ എക്സ്ചേഞ്ചിന്റെ മറ്റൊരു ശാഖ കൂടി ദുബായ് ഔട്ട് ലെറ്റ് വില്ലേജിൽ പ്രവർത്തനം ആരംഭച്ചിട്ടുണ്ട് . ഇതോടെ ദുബായ് മെട്രോ നെറ്റ് വർക്കിലെ 17 ശാഖ ഉൾപ്പെടെ ഇപ്പോൾ യു.എ.ഇ.എക്സ്ചേഞ്ചിന് രാജ്യത്ത് 148 ശാഖകളായി.