തിരുവനന്തപുരം: കറൻസി മാറ്റത്തിൽ ധീരമായ തീരുമാനമെടുത്ത പ്രധാനമന്ത്രിയെ സല്യൂട്ട് ചെയ്തുകൊണ്ടുളള നടൻ മോഹൻലാലിന്റെ ബ്ലോഗ് പോസ്റ്റ് ഇടതു പക്ഷ അനുഭാവികളാൽ സംഘടിതമായി ആക്രമിക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ മോഹൻലാലിനു പിന്തുണയുമായി ഡി.വൈ.എഫ്.ഐ നേതാവ് അഡ്വക്കേറ്റ് പി.എ.മുഹമ്മദ് റിയാസ്.
അഭിപ്രായസ്വാതന്ത്ര്യം മോഹൻലാലിന്റെയും അവകാശമാണ്. അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കാൻ പാടില്ല. മോഹൻലാലിന്റെ അഭിപ്രായം എല്ലാവർക്കും സ്വീകാര്യമാവണമെന്നില്ല. അതിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടുന്നതിനു പകരം വ്യക്തിഹത്യ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കേണ്ട രീതിയില്ല. അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
കലാകാരന്മാർ സാമൂഹിക വിഷയങ്ങളിൽ അഭിപ്രായങ്ങൾ പറയുന്നത് പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും, അഭിപ്രായങ്ങളോട് വിയോജിപ്പുണ്ടെങ്കിൽ അതിനെ അദ്ദേഹത്തിന്റെ കഴിവുകളെ വിലകുറച്ചു പരാമർശിച്ചുകൊണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.