തിരുവനന്തപുരം: കളളപ്പണത്തിനെതിരെ ഒ. രാജഗോപാൽ എംഎൽഎ നിയമസഭയിൽ. സഹകരണ ബാങ്കുകളെ കളളപ്പണം വെളുപ്പിക്കാനുളള മേഖലയായി കാണരുത്. കളളപ്പണം കൊണ്ട് രാജ്യത്ത് സമാന്തര സമ്പദ് വ്യവസ്ഥ വളരുകയാണ്. ഇത് വികസനത്തിന് തടസം നിൽക്കുന്നതായും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരെ എൽഡിഎഫും യുഡിഎഫും അവതരിപ്പിച്ച പ്രമേയത്തെ എതിർത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഒ.രാജഗോപാൽ എംഎൽഎ.
ജനകീയ കൂട്ടായ്മയിലൂടെയാണ് രാജ്യത്തെ സഹകരണ പ്രസ്ഥാനങ്ങള്‍ വളര്‍ന്ന് വന്നത്. പക്ഷെ നിര്‍ഭാഗ്യ വശാല്‍ നിലവില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് അതിന്റെ ലക്ഷ്യം നിറവേറ്റാനാവുന്നില്ല. എന്നാല്‍ അനധികൃതമായ നിക്ഷേപങ്ങള്‍ പല സഹകരണ ബാങ്കുകളിലും കുമിഞ്ഞ് കൂടിയിട്ടുണ്ട്. ഇവിടെ നിക്ഷേപിച്ച മാന്യന്‍മാരായ പലരുടെയും വിവരങ്ങള്‍ പുറത്ത് വരും. അതാണ് ഇപ്പോഴത്തെ പ്രതിഷേധത്തിന് കാരണമെന്നും രാജഗോപാല്‍ പറഞ്ഞു.