ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് സൈന്യത്തിന്റെ കാടത്തം. നിയന്ത്രണരേഖയ്ക്ക് സമീപം മൂന്ന് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ പാക് സൈന്യം ഇതില്‍ ഒരാളുടെ മൃതദേഹം വികൃതമാക്കുകയും ചെയ്തു. മച്ചല്‍ സെക്ടറിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.
പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് ശേഷം ഇത് രണ്ടാം തവണയാണ് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികന്റെ മൃതദേഹം വികൃതമാക്കപ്പെടുന്നത്. പാക് സൈന്യം അതിര്‍ത്തി കടന്നെത്തി കൃത്യം നിര്വ്വഹിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. നേരത്തെ മന്ദീപ് സിംഗ് എന്ന സൈനികന്റെ മൃതദേഹവും സമാനമായ രീതിയില്‍ അംഗവിച്ഛേദം വരുത്തിയിരുന്നു.
പാക് സൈന്യത്തിന്റെ ഭീരുത്വം നിറഞ്ഞ നടപടിക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. സംഭവത്തെക്കുറിച്ച് കരസേനാ ഉപമേധാവി ലഫ്. ജനറല്‍ ബിപിന്‍ റാവത്ത് പ്രതിരോധമന്ത്രിയെ ധരിപ്പിച്ചു.