കൊച്ചി: കൊച്ചി നഗരസഭാ മുന്‍ മേയർ ടോണി ചമ്മിണി നഗരസഭയുടെ പണമുപയോഗിച്ച് നടത്തിയ വിദേശയാത്രകൾ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടി വസ്തുതകൾ മറച്ചുവെച്ചെന്ന് രേഖകൾ. 2013, 14 കാലയളവിൽ നടത്തിയ വിദേശ യാത്രകളുടെ വിവരങ്ങളാണ് നഗരസഭ വിവരാവകാശ പ്രകാരം തെറ്റായി നല്‍കിയത്. 2002 മുതൽ 2014 വരെയുള്ള ഓഡിറ്റ് റിപ്പോർട്ട് പുറത്തു വന്നതോടെയാണ് യാത്രകളുടെ യഥാർത്ഥ വിവരം വ്യക്തമായത്.
കൊച്ചി നഗരസഭാ മേയറായിരിക്കെ ടോണി ചെമ്മണി പൊതുപണം വിനയോഗിച്ച് കേരളത്തിന് പുറത്തും വിദേശത്തും നടത്തിയ യാത്രകള്‍ ഏറെ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് യാത്രയുടെ വിശദവിവരങ്ങള്‍ ചോദിച്ച് ബി.ജെ.പി കൗണ്‍സിലര്‍ സുധാ ദിലീപ് കുമാര്‍ നഗരസഭയില്‍ വവരാവകാശപ്രകാരം അപേക്ഷനല്‍കിയത്.
നഗരസഭ നല്‍കിയ മറുപടിയില്‍ റഷ്യയിലേക്കും ഡല്‍ഹിയിലേക്കും നടത്തിയ യാത്രകള്‍ മാത്രമാണ് സൂചിപ്പിച്ചിട്ടുള്ളത്. എന്നാല്‍ നഗരസഭയ്‌ക്ക് നഷ്ടം വരുത്തും വിധം മേയര്‍ സൗത്ത് കൊറിയ, ഇറ്റലി, അബുദാബി ജനീവ എന്നിവിടങ്ങളിലേക്കുള്ള യാത്രയ്‌ക്കായി നഗരസഭയുടെ സി.ഹെഡില്‍നിന്നാണ് തുക ചെലവഴിച്ചതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇറ്റലി സന്ദര്‍ശനം സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. മേയേഴ്‌സ് ഓഫ് പീസ് എന്ന സംഘടനയില്‍ അംഗമായതിലൂടെയും ജനീവയില്‍ നടന്ന സംഘടനയുടെ സമ്മേളനത്തില്‍ പങ്കെടുക്കാനുമായി ലക്ഷങ്ങള്‍ വിനയോഗിച്ചത് നഗരസഭയ്‌ക്ക് ഒരു ഗുണവും ചെയ്യുന്നതല്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
നഗരസഭാ കൗണ്‍സിലര്‍മാരുടെ ഡല്‍ഹി സന്ദര്‍ശനത്തിന്റെ ചിലവുകള്‍ അംഗീകരിക്കാനാകുന്നതല്ലെന്നും കണക്കുകള്‍ അവ്യക്തമാണെന്നുമുള്ള കണ്ടെത്തലാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഉള്ളത്.