കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ സി.പി.എം വ്യാപകമായി അക്രമം അഴിച്ചു വിടുന്നു. മൂന്നു ബി.ജെ.പി പ്രവർത്തകരുടെ വീടുകൾക്കു നേരേ സി.പി.എം അക്രമിസംഘം ബോംബെറിഞ്ഞു.
ചന്ദ്രദാസ്, രവീന്ദ്രൻ, ചന്ദ്രൻ എന്നിവരുടെ വീടുകൾക്കു നേരേയാണ് ബോംബെറിഞ്ഞത്. ഒരു ബി.ജെ.പി പ്രവർത്തകന്റെ കട തീ വച്ചു നശിപ്പിച്ചു. രതീഷിന്റെ കടയ്ക്കാണ് തീ വച്ചത്. ബോംബേറിൽ വീടുകൾക്ക് വലിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതു മുതൽ സംസ്ഥാനത്തുടനീളം വ്യാപകമായ അക്രമങ്ങളാണ് സി.പി.എം നടത്തി വരുന്നത്.
സംസ്ഥാനത്തുടനീളമുണ്ടായിട്ടുളള ആസൂത്രിതമായ അക്രമപരമ്പരകളിൽ നിരവധി ബി.ജെ.പി പ്രവർത്തകർക്ക് പരിക്കേൽക്കുകയും, കൊല ചെയ്യപ്പെടുകയും ഉണ്ടായിട്ടുണ്ട്.
കൊച്ചു കുട്ടികളെ പോലും വെറുതേ വിടാത്ത കാടത്തം നിരവധി തവണ സംസ്ഥാനത്ത് അരങ്ങേറിയിട്ടും, മുഖ്യമന്ത്രിയോ സർക്കാരോ ഇതിനെതിരേ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും; അക്രമികളെ സംരക്ഷിക്കുന്ന നടപടിയാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും ആക്ഷേപമുണ്ട്.