ന്യൂഡല്‍ഹി: 500 ന്റെയും 1000 ത്തിന്റെയും കറന്‍സികള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ദേശീയപാതയിലെ ടോള്‍പിരിവ് ഒഴിവാക്കിയ നടപടി ഡിസംബര്‍ രണ്ട് വരെ നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ഡിസംബര്‍ രണ്ടിന് അര്‍ധരാത്രി വരെ ടോള്‍ പിരിക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്. ഇളവ്ിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഉപരിതര ഗതാഗത മന്ത്രാലയം സമയം നീട്ടി നല്‍കിയത്. ഡിസംബര്‍ 15 വരെ ടോള്‍ ബൂത്തുകളില്‍ പഴയ 500 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കുമെന്നും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ക്കരി വ്യക്തമാക്കി.
കറന്‍സികള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ടോള്ബുത്തുകളില് ഉണ്ടാകാനിടയുളള ചില്ലറക്ഷാമം ഉള്‍പ്പെടെയുളള കാര്യങ്ങള്‍ പരിഗണിച്ചാണ് ടോള്‍ പിരിവ് ഒഴിവാക്കി ഉത്തരവിട്ടത്. ബിഒടി, ഒഎംടി അടിസ്ഥാനത്തില്‍ ടോള്‍ പിരിവ് നടത്തുന്ന ബൂത്തുകളിലും പുതിയ നിര്‍ദ്ദേശങ്ങള്‍ ബാധകമാകുമെന്ന് നിതിന്‍ ഗഡ്ക്കരി വ്യക്തമാക്കി.