മലപ്പുറം: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെ കേരളത്തില്‍ മുസ്ലീംസംഘടനകള്‍ അനാവശ്യ വിവാദമാണ് ഉണ്ടാക്കുന്നതെന്ന് ന്യൂനപക്ഷ മോര്‍ച്ച ദേശീയ അധ്യക്ഷന്‍ അബ്ദുള്‍ റഷീദ് അന്‍സാരി. ഇക്കാര്യത്തില്‍ സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് ജനം ടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അബ്ദുള്‍ റഷീദ് അന്‍സാരി.
ഏതെങ്കിലും ഒരു മതത്തിന്റെ ആചാരങ്ങളിലേക്ക് കടന്നു ചെല്ലുന്നതല്ല ഏകീകൃത സിവില്‍കോഡ്. അത് എല്ലാ മതങ്ങളെയും ഒരു പോലെ അംഗീകരിക്കുന്നതാണ്. തലാക്ക് ദുരുപയോഗപ്പെടുത്തുന്നത് തടയേണ്ടതാണ്. സ്ത്രീകളെ അടിച്ചമര്‍ത്തുകയാണ് പല മുസ്ലീം സംഘടനകളും ചെയ്യുന്നത്.
ഏക സിവില്‍കോഡ് നടപ്പാക്കുന്നത് ബിജെപിയുടെ അജണ്ടയല്ലെന്നും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അന്‍സാരി വ്യക്തമാക്കി.