NewsGulf

സന്ദര്‍ശകരെ കാത്ത് പുഷ്പവിമാനം

ദുബായ്: പുരാണങ്ങളിലെ പുഷ്പക വിമാനത്തെക്കുറിച്ച് കേള്‍ക്കാത്തവര്‍ ആരും ഉണ്ടാകില്ല. എന്നാല്‍ ദുബായിലെ മിറാക്കിള്‍ ഗാര്‍ഡനില്‍ നിര്‍മിക്കുന്ന പുഷ്പ വിമാനം സന്ദര്‍ശകര്‍ക്ക് വിരുന്നൊരുക്കാനുളള അവസാന മിനുക്ക് പണിയിലാണ്. പൂക്കളും ചെടികളും ഉപയോഗിച്ച് ഉണ്ടാക്കിയ ഈ പുഷ്പവിമാനം സന്ദര്‍ശകര്‍ക്ക് അപൂര്‍വ്വ വിരുന്നായിരിക്കും സമ്മാനിക്കുക.

ലോകത്തിലെ ഏറ്റവും വലിയ പുഷ്പ ശില്‍പമാണ് ദുബായ് മിറാക്കിള്‍ ഗാര്‍ഡനില്‍ ഒരുങ്ങുന്നത് . എ 380 വിമാനത്തിന്റെ മാതൃകയിലാണ് പുഷ്പ ശില്‍പ്പം നിര്‍മിച്ചിട്ടുള്ളത്. മിറക്കിള്‍ ഗാര്‍ഡനിലെ നഴ്‌സറിയില്‍ വിരിഞ്ഞ പൂക്കളും ചെടികളുമാണ് ഇതിനായി ഉപയോഗിച്ചിട്ടുളളത്. മാരി ഗോള്‍ഡ്, പെറ്റുണിയ, സ്‌നാപ്പ് ഡ്രാഗന്‍, വയോള തുടങ്ങിയ പുഷ്പങ്ങളാണ് വിമാനത്തില്‍ വിരിഞ്ഞു നില്‍ക്കുക.

അന്‍പതു ലക്ഷം പൂക്കളും ചെടികളുമാണ് ഇതിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. എമിറ്റേറ്റിന്റെ ലോഗോയ്ക്ക് മാത്രമായി 90,000 പൂക്കളാണ് ഉപയോഗിച്ചത്. വിമാനത്തിന്റെ ഘടനയ്ക്ക് 30 ടണ്‍ ഭാരവും 72.93 മീറ്റര്‍ നീളവും 80.72 മീറ്റര്‍ വീതിയുമുണ്ട്. 200 ജീവനക്കാര്‍ 180 ദിവസം ജോലി ചെയ്താണ് ഇതിന്റെ പണി പൂര്‍ത്തിയാക്കിയത്. 27 മുതല്‍ വിമാനം പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരം ഉണ്ടാകും.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close