ശ്രീനഗർ: അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടലുണ്ടായി. ഒരു ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചു. ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യം നൽകിയ തിരിച്ചടിയിൽ രണ്ടു ഭീകരരെ വധിച്ചു.
അതേസമയം സോപോർ ജില്ലയിലെ രാജ്യാന്തര അതിർത്തിയിൽ രണ്ടിടത്തായി ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം സൈന്യം പരാജയപ്പെടുത്തി. ഭീകരസാന്നിദ്ധ്യം തിരിച്ചറിഞ്ഞ 22 രാഷ്ട്രീയ റൈഫിൾസ് സൈനികരാണ് നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞത്. ഇതേത്തുടർന്നാണ് രണ്ടു ഭീകരരെ സൈന്യം വധിച്ചത്.