പറ്റ്‌ന: 500ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെ പിന്തുണച്ചത് അത് പ്രയോജനം ചെയ്യുമെന്ന് ബോധ്യപ്പെട്ടതിനാലാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇക്കാര്യത്തില്‍ തത്വാധിഷ്ഠിത നിലപാടാണ് താന്‍ സ്വീകരിച്ചത്. സര്‍ക്കാര്‍ നടപടി കളളപ്പണത്തിനെതിരായ പോരാട്ടത്തെ സഹായിക്കുമെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു.
1000 ത്തിന്റെയും 500 ന്റെയും നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ നടപടി ധീരമാണ്. കേന്ദ്രസര്‍ക്കാരിന്റെ നടപടിയോടുളള തന്റെ നിലപാട് മറ്റുളളവരുടേതില്‍ നിന്നും രാഷ്‌ട്രീയമായി വേറിട്ടതായിരിക്കും. പക്ഷെ നടപടി പ്രയോജനം ചെയ്യുമെന്ന് തനിക്ക് ബോധ്യപ്പെട്ടതിനാലാണ് അത്തരം നിലപാട് സ്വീകരിച്ചത്. ബിനാമി വസ്തുവകകള്‍ കണ്ടുകെട്ടാനുളള നടപടിയും ഊര്‍ജ്ജിതപ്പെടുത്തണമെന്നും ഇതാണ് അതിന് പറ്റിയ സമയമെന്നും നിതീഷ് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.
ഡല്‍ഹിയിലെ ഒരു ഫാംഹൗസില്‍ താനും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമായി രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന മാദ്ധ്യമവാര്‍ത്തകളും നിതീഷ് നിഷേധിച്ചു. വാര്‍ത്ത എഴുതിയ ലേഖകന്‍ തന്നെയും കൂടി ആ ഫാം ഹൗസില്‍ കൊണ്ടുപോകണമെന്നായിരുന്നു നിതീഷിന്റെ പ്രതികരണം. തീര്‍ത്തും ്അടിസ്ഥാന രഹിതമായ വാര്‍ത്ത സാമൂഹ്യമാദ്ധ്യമങ്ങളിലാണ് വ്യാപകമായി പ്രചരിക്കുന്നതെന്നും നിതീഷ് പറഞ്ഞു.