തൊടുപുഴ: തകരാറിനെ തുടര്‍ന്ന് മൂലമറ്റം വൈദ്യുത നിലയത്തിലെ മൂന്ന് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. മെയിന്‍ ഇന്‍ലെറ്റ് വാല്‍വില്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതോടെ മൂലമറ്റത്ത് നിന്നുളള വൈദ്യുത ഉല്‍പാദനം കുറയും. പുറത്ത് നിന്ന് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്.
ഇടുക്കി അണക്കെട്ടില്‍ നിന്ന് വെളളം എത്തിക്കുന്ന പെന്‍സ്റ്റോക്ക് പൈപ്പിന്റെ ഇന്‍ലെറ്റ് വാല്‍വിലാണ് ചോര്‍ച്ച ഉണ്ടായത്. തകരാര്‍ പരിഹരിക്കാന്‍ പത്ത് ദിവസം എടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാവിലെയാണ് തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉച്ചയോടെ ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു.
130 മെഗാവാട്ട് ശേഷിയുളള ആറ് ജനറേറ്ററുകളാണ് മൂലമറ്റത്ത് ഉളളത്. നാലാം നമ്പര്‍ ജനറേറ്റര്‍ വാര്‍ഷിക അറ്റകുറ്റപ്പണിക്കായി നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ ഫലത്തില്‍ വൈദ്യുതി ഉല്‍പാദനം രണ്ട് ജനറേറ്ററുകളില്‍ നിന്നായി ചുരുങ്ങിയിരിക്കുകയാണ്.മൂന്ന് ജനറേറ്ററുകള്‍ നിര്‍ത്തിവെയ്‌ക്കുന്നതോടെ 390 മെഗാവാട്ടിന്റെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്.