ലക്നൗ : പഞ്ചാബിലെ നാഭ ജയിൽ ആക്രമിച്ച് ഖാലിസ്ഥാൻ ഭീകരനെ രക്ഷപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പിടിയിലായി . പർവീന്ദർ എന്നയാളെ ഉത്തർ പ്രദേശിലെ ഷാംലിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത് .ഇയാളുടെ വാഹനത്തിൽ നിന്ന് വൻതോതിൽ ആയുധശേഖരവും പിടികൂടി. ജയിൽ ആക്രമിച്ച സംഘത്തിൽ പെട്ടയാളാണ് പിടിയിലായതെന്ന് ഉത്തർപ്രദേശ് പോലീസ് സ്ഥിരീകരിച്ചു.
ഈ വർഷം മാർച്ചിൽ ജയിൽ ചാടിയ പർവീന്ദർ പഞ്ചാബിലെ ജലന്ധർ സ്വദേശിയാണ്. നാലു വാഹനങ്ങളിൽ എത്തിയാണ് ആക്രമണം നടത്തിയതെന്നും ഡൽഹിക്ക് പോകാനാണ് സംഘം ലക്ഷ്യമിട്ടതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
ഐ എസ് ഐയുമായി അടുത്ത ബന്ധമുള്ള ഖാലിസ്ഥാൻ ഭീകരൻ ഹർമീന്ദർ സിംഗ് മിന്റുവാണ് രക്ഷപ്പെട്ടത് . പഞ്ചാബിലെ ഹിന്ദു നേതാക്കളെ വധിച്ച് പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ചതിനും മറ്റ് ഭീകര പ്രവർത്തനങ്ങൾക്കുമാണ് ഇയാൾ അറസ്റ്റിലാകുന്നത് . തായ്ലൻഡിൽ നിന്ന് ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.