തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് എൽഡിഎഫ് ഹർത്താൽ. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പരിഷ്ക്കരണത്തിൽ സഹകരണമേഖലയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ 6ന് ആരംഭിച്ച ഹർത്താൽ വൈകീട്ട് 6മണിവരെയാണ്.
കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെ നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയ നോട്ട് പിൻവലിക്കൽ നയത്തിന്റെ ഭാഗമായി സഹകരണ മേഖലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെയാണ് ഹർത്താൽ . ഹർത്താൽ കള്ളപ്പണക്കാരെ സഹായിക്കാനുദ്ദേശിച്ചുള്ളതാണെന്ന് ബിജെപി ആരോപിച്ചു .
ഇന്ന് രാജ്യത്ത് പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധവും അരങ്ങേറുന്നുണ്ട് . നോട്ട് പിൻവലിക്കലിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ പ്രധാന കക്ഷികൾ പങ്കെടുക്കാത്തത് പ്രതിപക്ഷത്തിന് തിരിച്ചടിയായിട്ടുണ്ട് .