തിരുവനന്തപുരം: സഹകരണ മേഖലയെ തകർക്കാർ ബിജെപി അച്ചാരം വാങ്ങി എന്ന പ്രസ്താവന നടത്തിയ ധനമന്ത്രി ഡോ തോമസ് ഐസകിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ വക്കീൽ നോട്ടീസ് അയച്ചു. ഐസകിന്റെ പ്രസ്താവന പ്രസിദ്ധീകരിച്ച മലയാള മനോരമ പത്രത്തിനെയും കേസിൽ കക്ഷിയാക്കിയിട്ടുണ്ട്. നോട്ടീസ് കിട്ടി രണ്ട് ദിവസങ്ങൾക്കുള്ളിൽ ഐസക് പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം.
ആ മാപ്പപേക്ഷ നേരത്തെ പ്രസിദ്ധീകരിച്ച വാർത്തയുടെ അതേ വലുപ്പത്തിൽ മനോരമ പ്രസിദ്ധീകരിക്കണമെന്നും അഡ്വ രാംകുമാർ മുഖാന്തരം അയച്ച നോട്ടീസ് ആവശ്യപ്പെടുന്നു. ഈ കേസിൽ സാമ്പത്തിക നഷ്ടപരിഹാരം ആവശ്യമില്ലെന്ന് കുമ്മനം പറയുന്നു. മാപ്പ് പറയാത്ത പക്ഷം IPC 500 അനുസരിച്ചുള്ള ക്രിമിനൽ നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകുമെന്നും കുമ്മനം അറിയിച്ചിട്ടുണ്ട്.