ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. പാര്‍ട്ടിയുടെ മാദ്ധ്യമവിഭാഗം ചുമതല വഹിക്കുന്ന രണ്‍ദീപ് സിംഗ് സുര്‍ജേവാലയാണ് ഇക്കാര്യം അറിയിച്ചത്.
കോണ്‍ഗ്രസ് പാര്‍ട്ടിയെയും ഗാന്ധി കുടുംബത്തെയും അപമാനിക്കുന്ന സന്ദേശങ്ങളാണ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ സൈബര്‍ സെല്ലിന് പരാതി നല്‍കുമെന്നും രണ്‍ദീപ് സിംഗ് സുര്‍ജേവാല വ്യക്തമാക്കി.
ഇത്തരം തരംതാണ തന്ത്രങ്ങള്‍ കൊണ്ട് രാഹുല്‍ ഉയര്‍ത്തുന്ന ശബ്ദത്തെ തടയാനാകില്ലെന്നും രാജ്യത്തിന് വേണ്ടിയുളള പ്രവര്‍ത്തനങ്ങള്‍ക്ക് അത് കരുത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.