കൊച്ചി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഗുണഫലം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സംസ്ഥാനത്ത് കര്‍മ്മപദ്ധതി നടപ്പിലാക്കാന്‍ എന്‍ഡിഎ കേരള ഘടകം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഡിസംബര്‍ 9 മുതല്‍ 15 വരെ സംസ്ഥാനത്ത് കള്ളപ്പണവിരുദ്ധ വാരാചരണം നടത്തും. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികപരിഷ്കാരം അട്ടിമറിക്കാന്‍ സംസ്ഥാനത്ത് ഇരുമുന്നണികളും ശ്രമിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
കള്ളപണക്കാര്ക്കെതിരെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചരിക്കുന്നത്. അതുകൊണ്ടു തന്നെ നടപടിയുടെ ഗുണഫലങ്ങള്‍ ജനങ്ങളെ ബോധ്യപെടുത്താനാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ പരാജയം മറച്ചുവെക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുത്തഴിഞ്ഞ സാമ്പത്തിക ഇടപാടുകള്‍ നടത്താനുള്ള ശ്രമമാണ് ഇരുമുന്നണികളും നടത്തുന്നത്. എല്‍ഡിഎഫിന്റെ യും യുഡിഎഫിന്റെയും നയങ്ങള്‍ ഒന്നാണെന്നും ഇപ്പോള്‍ അവര്‍ ഒന്നായതായും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു.
കേന്ദ്രത്തിന്റെ പിന്തുണലഭിച്ചിട്ടും കേരളത്തില്‍ ഭക്ഷയധാന്യ വിതരണം താറുമാറായെന്ന് യോഗം വിലയിരുത്തി. മാവോവാദികളെ കൊല്ലാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രി നിഷേധ സമീപനമാണ് സ്വീകരിക്കുന്നതെന്നും കുമ്മനം പറഞ്ഞു.
ബിജെപി ദേശീയ നിര്‍വാഹക സമതി അംഗം പി.കെ കൃഷ്ണദാസ്, ഘടകകക്ഷിനേതാക്കളായ തുഷാര്‍ വെള്ളാപള്ളി, പി.സി തോമസ്, രാജന് ബാബു, മെഹബൂബ് തുടങ്ങിയവര്‍ പങ്കെടുത്തു.