ഭോപ്പാൽ :മദ്ധ്യപ്രദേശിലെ ബിജെപി മഹിള മോർച്ച നേതാവ് ജമീല ഖാൻ വെടിയേറ്റുമരിച്ചു . ഭോപ്പാലിലെ താമസ സ്ഥലത്ത് വച്ച് അജ്ഞാതരുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത് .
സഹത്യ നഗറിലെ വീട്ടിൽ വച്ച് ജമീല ഖാൻ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നെന്ന് ഗൗതം നഗർ പോലീസ് ഇൻസ്പെക്ടർ മുക്തർ ഖുറേഷി അറിയിച്ചു . വിശദമായ അന്വേഷണം ആരംഭിച്ചതായും ഖുറേഷി വ്യക്തമാക്കി