ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറി. പത്തു പേര്‍ മരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
തിരുച്ചിറപ്പള്ളി ഉപ്പിലിയാപുരത്ത് മുരുകന്‍പെട്ടിയിലെ പടക്കനിര്‍മാണശാലയിലാണ് രാവിലെ 7.45 ഓടെ ദുരന്തം ഉണ്ടായത്. 15 വര്‍ഷത്തോളമായി സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന പടക്കനിര്‍മാണശാലയാണിതെന്നാണ് പ്രാഥമിക വിവരം. സംഭവസമയത്ത് ഇരുപതോളം പേര്‍ ജോലിക്ക് ഉണ്ടായിരുന്നു. അഗ്നിശമന സേനയും പൊലീസും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
പൊട്ടിത്തെറിയുടെ ആഘാതത്തില്‍ സമീപത്തെ നിരവധി വീടുകള്‍ക്കും കേടുപാട് പറ്റി. തിരുച്ചിയില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയാണ് മുരുകന്‍പെട്ടി.