ഹൈദരാബാദ്: ഹൈദരാബാദ് പൊലീസ് 95 ലക്ഷം രൂപയുമായി അഞ്ചു പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും പിടികൂടിയതിൽ 18,000 രൂപയുടെ 2000 രൂപ നോട്ടുകളുമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
രാജ്യത്ത് 500, 1000 രൂപയുടെ കറൻസികൾ നിരോധിച്ചതു മുതൽ വിവിധയിടങ്ങളിൽ നിന്നായി കോടിക്കണക്കിനു രൂപയുടെ കളളപ്പണമാണ് പൊലീസും, ആദായനികുതിവിഭാഗവുമടക്കം പിടിച്ചെടുത്തത്. ഇന്നലെ ബംഗലുരുവിൽ നിന്നും രണ്ട് മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നായി 4.7 കോടി രൂപയുടെ പുതിയ രണ്ടായിരത്തിന്റെ കറൻസികൾ പിടിച്ചെടുത്തിരുന്നു. ഈ സംഭവത്തിൽ ബാങ്കുകളെയുൾപ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിച്ചു വരികയാണ്.