ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ പരസ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിച്ചത് അനുമതിയില്ലാതെ. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതിയില്ലാതെയാണ് ചിത്രം ഉപയോഗിച്ചതെന്ന് കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് സഹമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് പാര്‍ലമെന്റില്‍ അറിയിച്ചു.
നേരത്തെ റിലയന്‍സ് ജിയോയുടെ പരസ്യത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചത് പ്രതിപക്ഷപാര്‍ട്ടികള്‍ വിവാദമാക്കിയിരുന്നു. രാജ്യസഭയില്‍ സമാജ് വാദി പാര്‍ട്ടിയുടെ നീരജ് ശേഖറിന്റെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രിയുടെ മറുപടി.