മുംബൈ: അർഹതപ്പെട്ടവർക്ക് ഏറ്റവും അനുയോജ്യമായ പേരാണ് ദിവ്യാംഗ ദിവസ് എന്ന പേരെന്ന് ബോളിവുഡ് മെഗാ താരം അമിതാഭ് ബച്ചൻ. ഭിന്നശേഷിയുളളവർക്കു വേണ്ടിയുളള അന്താരാഷ്ട്ര ദിനമായ ഡിസംബർ മൂന്നിന്, അവരെ ആദരിച്ചു പ്രതികരിക്കുകയായിരുന്നു അമിതാഭ് ബച്ചൻ.
ദിവ്യാംഗ് ദിവസ് എന്നത് ബഹുമാന്യവും, അർഹവുമായ നാമം ആണെന്ന് അദേഹം ട്വിറ്ററിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഭിന്നശേഷിയുളളവരെ ദിവ്യാംഗർ എന്നു വിശേഷിപ്പിക്കണമെന്ന് രാജ്യത്തോട് ആഹ്വാനം ചെയ്തത്. 1992 മുതൽ യു.എൻ ആണ് ഡിസംബർ മൂന്ന് ഭിന്നശേഷിയുളളവരുടെ അന്താരാഷ്ട്ര ദിവസമായി ആചരിക്കാനാരംഭിച്ചത്.