തിരുവനന്തപുരം: പ്രീ പെയ്ഡ് കാർഡുകളുമായി കെ.എസ്.ആർ.ടി.സി. മുൻകൂർ പണമടച്ചു നേടാവുന്ന ഈ കാർഡുകൾ ഉപയോഗിച്ച് നിശ്ചിത കാലയളവിനുളളിൽ എത്ര തവണ വേണമെങ്കിലും അനുവദിക്കപ്പെട്ടിട്ടുളള കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്ര ചെയ്യാം.
ഈ കാലയളവിനുളളിൽ ചെയ്യാവുന്ന യാത്രകൾക്ക് പരിധിയുണ്ടാവില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണീയത. ബംഗലുരു പോലെയുളള നഗരങ്ങളിൽ വർഷങ്ങളായി നിലവിലുളളതാണ് ഈ സംവിധാനം.
1,000, 1,500, 3,000, 5,000 എന്നീ തുകകൾക്കുളള കാർഡുകളാകും കെ.എസ്.ആർ.ടി.സി ലഭ്യമാക്കുക. ഓർഡിനറി മുതൽ സൂപ്പർ ഫാസ്റ്റ് വരെയുളള സർവ്വീസുകൾക്കായി വ്യത്യസ്തമായ കാർഡുകളാകും അനുവദിക്കുക. കാലാവധി കഴിഞ്ഞാൽ വീണ്ടും ചാർജ്ജ് ചെയ്തുപയോഗിക്കാവുന്ന തരത്തിലാണ് കാർഡുകൾ നിർമ്മിച്ചിട്ടുളളത്. സേവനം അടുത്തയാഴ്ച മുതൽ ലഭ്യമായിത്തുടങ്ങും.