KeralaNews

ഉത്തരം മുട്ടുമ്പോള്‍ തോമസ് ഐസക്ക് കൊഞ്ഞനം കുത്തരുതെന്ന് രമേശ് ചെന്നിത്തല

കൊല്ലം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതില്‍ ധനമന്ത്രി തോമസ് ഐസക്കിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന പരിപാടിയാണ് തോമസ് ഐസക് ചെയ്യുന്നതെന്നും ചെന്നിത്തല കൊല്ലത്ത് പറഞ്ഞു.

ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രി സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതോടെ തോമസ് ഐസക്കിന്റെ സ്ഥാനമാണ് അപ്രസക്തമായത്. നരേന്ദ്രമോദി സര്‍ക്കാരിനെതിരേ സമരം ചെയ്യാന്‍ തോമസ് ഐസക്കിന്റെ ഉപദേശം ആവശ്യമില്ലെന്നും വസ്തുതകള്‍ പറയുമ്പോള്‍ അത് വ്യക്തിപരമായ ആക്രമണത്തിലേക്ക് തിരിച്ചുവിട്ടതില്‍ തനിക്ക് വിഷമമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Loading...

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്ന സംഭവത്തിലാണ് തോമസ് ഐസക്കും രമേശ് ചെന്നിത്തലയും നേര്‍ക്കുനേരെ ഏറ്റുമുട്ടിയത്. തോമസ് ഐസക് റോഡ് ഷോ അവസാനിപ്പിച്ച് ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ ശ്രമിക്കണമെന്ന് കഴിഞ്ഞ ദിവസം ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ആര്‍ബിഐ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയുടെ മിനുട്‌സ് ഹാജരാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആര്‍ബിഐ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകള്‍ രേഖപ്പെടുത്താറില്ലെന്നായിരുന്നു തോമസ് ഐസക്കി്‌ന്റെ മറുപടി.

0 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close