തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവം 2017 ജനുവരി 16 മുതല്‍ കണ്ണൂരില്‍ നടക്കും. കണ്ണൂര്‍ നഗരത്തിലെ വിവിധ വേദികളിലായി നടക്കുന്ന കലോത്സവം ജനുവരി 22ന് അവസാനിക്കും.
എറണാകുളത്തായിരുന്നു കലോത്സവം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് കണ്ണൂര്‍ കലോത്സവത്തിന് വേദിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തലശ്ശേരിയില്‍ നടക്കുന്ന ജില്ലാ കലോത്സവം പൂര്‍ത്തിയാകുന്നതോടെ ഒരുക്കള്‍ ആരംഭിയ്ക്കും.
ഇത് നാലാം തവണയാണ് കണ്ണൂര്‍ സംസ്ഥാന കലോത്സവത്തിന് വേദിയാകുന്നത്. ഇതിന് മുന്‍പ് 1982, 1995, 2007 എന്നീ വര്‍ഷങ്ങളിലായിരുന്നു കൗമാര കലാ മാമാങ്കത്തിന് കണ്ണൂര്‍ ആതിഥേയത്വം അരുളിയത്.