ന്യൂഡൽഹി: ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് വഴി രണ്ടായിരം രൂപ വരെയുളള ഇടപാടുകൾക്ക് സേവനനികുതി ഒഴിവാക്കി കേന്ദ്രസർക്കാർ തീരുമാനമായി. ഈ മാറ്റം ഇന്നു മുതൽ നിലവിൽ വരും.
നേരത്തേ ഇത്തരം ഇടപാടുകൾക്ക് 15 ശതമാനം നികുതി നൽകേണ്ടിയിരുന്നു. 400 രൂപയ്‌ക്കു മുകളിലുളള എല്ലാ ഇടപാടുകൾക്കും സർവ്വീസ് ചാർജ്ജ് ഈടാക്കുകയും ചെയ്തിരുന്നു. രാജ്യത്തെ കറൻസിരഹിത ഇടപാടുകൾക്കു പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഇളവു പ്രഖ്യാപിച്ചത്.