കാസർകോട് : ചീമേനിയിൽ കള്ളപ്പണ വിഷയവുമായി ബന്ധപ്പട്ട് എന്‍ഡിഎ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിന് നേരെ സിപിഎം ആക്രമണം. പരിപാടി ഉദ്ഘാടനം ചെയ്ത പട്ടികജാതി മോർച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ പി. സുധീറിനെ അക്രമികൾ കൈയ്യേറ്റം ചെയ്തു. ഇദ്ദേഹത്തെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിപിഎം അക്രമത്തിൽ പരുക്കേറ്റ 15 ഓളം ബിജെപി പ്രവർത്തകരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 150ലധികം വരുന്ന സിപിഎം പ്രവർത്തകർ ചേർന്നാണ് അക്രമം അഴിച്ചുവിട്ടത്. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ ചീമേനിയിൽ പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു ആക്രമണം.
സുധീറിനെക്കൂടാതെ ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് എം ഭാസ്കരന്(60), വൈസ് പ്രസിഡണ്ട് രാജീവന് ചിമേനി(45), മണ്ഡലം ജനറല്‍ സെക്രട്ടറി പി യു വിജയകുമാര്‍(45), പഞ്ചായത്ത് സെക്രട്ടറി രാമചന്ദ്രന് ചീമേനി(55), ജില്ലാ കമ്മറ്റിയംഗം ടി ടി രാമചന്ദ്രന്(45), തുടങ്ങിയവർക്കും എസ് ഐ ബി ശ്രീധരനും പരിക്കേറ്റു.