കൊച്ചി: ആരോഗ്യമേഖലയില്‍ ആശങ്കപരത്തി എറണാകുളം ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നു. ഒരു മാസത്തിനിടെ ജില്ലയില്‍ രോഗം പിടിപെട്ട 439 പേരില്‍ 3 പേര് മരിച്ചു. രോഗം പടര്‍ത്തുന്ന ഹെപ്പറ്റൈറ്റിസ് എ വൈറസിന് ജനിതകമാറ്റം സംഭവിച്ചോയെന്ന് പരിശോധിക്കാന്‍ വിദഗ്ദ്ധ സംഘം ജില്ലയിലെത്തി.
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലായുള്ള 439 പേര്‍ക്കാണ് കഴിഞ്ഞ 25 ദിവസത്തിനിടെ ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തില്‍ പ്പെട്ട മഞ്ഞപ്പിത്തം പിടിപെട്ടത്. ഇതില്‍ മൂന്നുപേരാണ് മരിച്ചത്. രോഗം പിടിപെട്ടവരില്‍ 325 പേരും നെല്ലിക്കുഴി പഞ്ചായത്തില്‍ നിന്നുള്ളവരാണ്.
ഇതോടെയാണ് രോഗം പടര്‍ത്തുന്ന വൈറസില്‍ അപകടകരാമാം വിധമുള്ള ജനിതകമാറ്റം ഉണ്ടായോഎന്ന സംശയം ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് വിദഗ്ദ്ധ പഠനത്തിനായി പൂനെയില്‍ നിന്നും മണിപ്പാലില്‍ നിന്നുമുള്ള സംഘം എറണാകുളത്തെത്തി.
ക്യമ്പുകള്‍ സംഘടിപ്പിച്ചും ഓരോവീടുകളിലും നേരിട്ടെത്തിയും ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ 14 ഭക്ഷണശാലകള്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി അടപ്പിച്ചിരുന്നു. ഇതില്‍ ഒരു ഭക്ഷണശാലയില്‍ നിന്നുമാണ് രോഗം പടര്‍ന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ സംശയം.