കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഇന്ന് സോളാർ കമ്മീഷൻ വിസ്തരിക്കും. സോളാർ കേസിൽ ഇത് രണ്ടാം തവണയാണ് ഉമ്മൻചാണ്ടിയെ വിസ്തരിക്കുന്നത്. മുഖ്യമന്ത്രിയായിരിക്കെ കഴിഞ്ഞ ജനുവരി 25ന് കമ്മീഷൻ ഉമ്മൻ ചാണ്ടിയെ ചോദ്യം ചെയ്തിരുന്നു.
ഇതിന് ശേഷമാണ് സരിത നായർ ഉമ്മൻ ചാണ്ടിക്കെതിരെ മൊഴി നൽകിയത്. തുടർന്ന് സലിം രാജും തന്റെ ഫോണിൽ നിന്ന് ഉമ്മൻ ചാണ്ടി സരിതയുമായി സംസാരിച്ചിരുന്നതായി കമ്മീഷന് മുന്നിൽ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ഇന്ന് വീണ്ടും വിസ്തരിക്കുന്നത്.