തിരുവനന്തപുരം: മുഖ്യമന്ത്രിയും പാർട്ടി സംസ്ഥാന നേതൃത്വവും തമ്മിലുള്ള ബന്ധം വഷളാകുന്നു. എൽഡിഎഫ് സർക്കാരിന് പ്രഖ്യാപിത പൊലീസ് നയമുണ്ടെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി.
ഇടത് സർക്കാരിന് പ്രഖ്യാപിത പൊലീസ് നയമുണ്ട്. അതിന് വിരുദ്ധമായ പ്രവർത്തനം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകരുതെന്നും കോടിയേരി ആവശ്യപ്പെട്ടു. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് പൊലീസിനെ രൂക്ഷമായി വിമർശിച്ച് കോടിയേരി രംഗത്തെത്തിയത്.