തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയേക്കും. യൂണിറ്റിന് 10 പൈസമുതല്‍ 50 പൈസ വരെ കൂട്ടാനാണ് സാധ്യത. ഇത് സംബന്ധിച്ച ശുപാര്‍ശ റെഗുലേറ്ററി കമ്മീഷന് നല്കി.
വരള്‍ച്ച രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നത്. പുതിയ നിരക്കുകള്‍ ഫെബ്രുവരിയില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.
സംസ്ഥാനത്തെ അണക്കെട്ടുകളിലെ സംഭരണശേഷിയുടെ പകുതി പോലും വെള്ളമില്ലാത്ത സാഹചര്യമാണിപ്പോള്‍. ഇതാണ് വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയത്.