തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ സൗജന്യയാത്ര നിര്‍ത്തലാക്കണമെന്ന് കെഎസ്ആര്‍ടിസി. ഇക്കാര്യം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി ഗതാഗത സെക്രട്ടറിക്ക് കത്തു നല്കി. സൗജന്യയാത്ര കെഎസ്ആര്‍ടിസിക്ക് വന്‍ നഷ്ടമുണ്ടാക്കുന്നുവെന്നും എംഡി അയച്ച കത്തില്‍ പറയുന്നു.
സ്വകാര്യ ബസുകളുടെ ദൂരം 140 കിലോമീറ്റര്‍ പരിധിയായി നിജപ്പെടുത്തണമെന്നും സ്വകാര്യ ബസുകള്‍ക്ക് സൂപ്പര്‍ ക്ലാസ് പെര്‍മിറ്റ് നല്‍കരുതെന്നും കത്തില്‍ പറയുന്നു.