മാഹി: മാഹി പള്ളൂരില്‍ ബിജെപി ഓഫീസിന് നേരെയും ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ബോംബേറ്. ബിജെപി മാഹി മണ്ഡലം കമ്മിറ്റി ഓഫീസിനു നേരെയും ആര്‍എസ്എസ് ഇരട്ടപ്പിലാക്കൂല്‍ ശാഖാ മുഖ്യശിക്ഷക് മദനീഷ്, വെസ്റ്റ് പള്ളൂരിലെ ആര്.എസ്.എസ് പ്രവര്ത്തകന് അമല്‍രാജ് എന്നിവരുടെ വീടുകള്‍ക്ക് നേരെയുമാണ് ബോംബേറുണ്ടായത്.
ബോംബേറില്‍ വീടുകള്‍ക്കും ഓഫീസ് കെട്ടിടത്തിനും കേടുപാടുകള്‍ സംഭവിച്ചു. അക്രമത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഉച്ചയ്ക്ക് 2 മണിമുതല്‍ വൈകിട്ട് ആറുമണി വരെ മാഹി മേഖലയില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഹര്‍ത്താലാചരിക്കും.