മലപ്പുറം: കേന്ദ്രസർക്കാരിന്റെ കറൻസി നിരോധനത്തിനു ശേഷം പുറത്തിറക്കിയ 37 ലക്ഷം രൂപ വിലമതിക്കുന്ന പുതിയ കറൻസിയുമായി മലപ്പുറം സ്വദേശി പിടിയിൽ. മലപ്പുറത്ത് തിരൂർ ടൗണിലാണ് സംഭവം. ഇവിടെ നിന്നു തന്നെ പ്രദേശവാസിയായ മറ്റൊരാളിൽ നിന്നും 2.5 ലക്ഷം രൂപയും പിടികൂടിയതായി പൊലീസ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുളളൂ.
കറൻസി നിരോധനത്തിനു ശേഷം രാജ്യത്താകമാനം നടന്ന റെയിഡുകളിൽ ഇതു വരെ 80 കോടി രൂപയ്ക്കു തുല്യമായ പുതിയ കറൻസികളാണ് കളളപ്പണമാഫിയകളുടെയും, വ്യക്തികളുടെയും കയ്യിൽ നിന്ന് ആദായനികുതി വകുപ്പും, സി.ബി.ഐയും, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചേർന്നു പിടിച്ചെടുത്തത്.