കൊച്ചി: കിസ്മസിന് ഇനി ഒരു നാള്. ക്രിസ്മസ് ഗംഭീരമാക്കാനായി നാടും നഗരവും ഒരുങ്ങി. തിരുപ്പിറവി ആഘോഷം ഗംഭീരമാക്കാനുള്ള തിരക്കിലാണ് കൊച്ചിയുള്‍പ്പെടെയുള്ള നഗരങ്ങൾ.
ക്രിസ്മസിനെ വരവേല്‍ക്കാനായി പള്ളികളില്‍ ദിവസങ്ങള്‍ക്ക് മുമ്പേ തുടങ്ങിയ ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തിയായി. കൊച്ചി നഗരത്തിലെ പള്ളികളെല്ലാം ഇതിനകം തന്നെ ദീപാലംകൃതമായിക്കഴിഞ്ഞു.
ക്രിസ്മസിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ വിപണിയും സജീവമാണ്. അവസാനവട്ട ഒരുക്കങ്ങളിലും കടകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. നോട്ടുപ്രതിസന്ധി വിപണിയെ ബാധിച്ചിട്ടില്ലെന്ന് വ്യാപാരികളും വ്യക്തമാക്കുന്നു.
എല്‍ ഇ ഡി നക്ഷത്രങ്ങള്‍ക്കാണ് ഇക്കുറി ക്രിസ്മസ് വിപണിയിൽ വന്‍ ഡിമാന്റ്. കടലാസിലൊരുക്കിയ കുഞ്ഞുനക്ഷത്രങ്ങള്ക്കും സാന്റാക്ലോസ് വേഷങ്ങള്‍ക്കും ആവശ്യക്കാരേറെ. കേക്ക് വിപണിയിലും കച്ചവടം പൊടിപൊടിക്കുകയാണ്.
ആരാധനാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ക്രിസ്മസിനോടനുബന്ധിച്ച് നടക്കും.