തിരുവനന്തപുരം: ഡിസംബര്‍ 31ന് കാലാവധി അവസാനിക്കുന്ന 162 ല്‍ പരം റാങ്ക് ലിസ്റ്റുകള്‍ പിന്‍വലിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ആര്.എസ്.രാജീവ് നടത്തുന്ന നിരാഹാര സമരത്തിന്റെ രണ്ടാം ദിവസം ഓ.രാജഗോപാല്‍ എംഎല്‍എ അഭിവാദ്യമര്‍പ്പിച്ചു.
അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും, റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് തൊഴില്‍ നല്‍കണമെന്നും ഓ.രാജഗോപാല്‍ ആവശ്യപ്പെട്ടു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും തൊഴില്‍ നല്‍കാത്ത സര്‍ക്കാരിന്റെ നടപടി വഞ്ചനാപരവും, തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ എന്നതിന്റെ ലംഘനവുമാണെന്നും ഓ രാജഗോപാല്‍ എംഎല്‍എ ആരോപിച്ചു.
യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഭുല്‍കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു.