കണ്ണൂർ: സംസ്ഥാനകലോത്സവത്തിൽ കോഴിക്കോടിനു കിരീടം. തുടർച്ചയായ പതിനൊന്നാം തവണയാണ് കോഴിക്കോട് കിരീടം നിലനിർത്തുന്നത്. രണ്ടാം സ്ഥാനം പാലക്കാടിനും മൂന്നാം സ്ഥാനത്ത് ആതിഥേയരായ കണ്ണൂരുമാണ്.
അൻപത്തിയേഴാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 937 പോയന്റു നേടിയാണ് കോഴിക്കോട് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 934 പോയന്റോടെ പാലക്കാട് രണ്ടാം സ്ഥാനത്തും, ആതിഥേയരായ കണ്ണൂർ 933 നേടി മൂന്നാമതുമെത്തി.