തിരുവനന്തപുരം : ധർമ്മടത്തെ ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. സർക്കാരിന് മാത്രമല്ല പൊതുസമൂഹത്തിന് തന്നെ അപമാനമാണ് കൊലപാതകമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു .
മുഖ്യമന്ത്രി പങ്കെടുത്ത സർവകക്ഷിയോഗത്തിലെടുത്ത ധാരണകൾ തെറ്റിക്കാൻ പാടില്ലാത്തതാണ് .ഇത് തെറ്റിക്കുന്നത് സർക്കാരിനും പൊതുസമൂഹത്തിനും അപമാനമുണ്ടാക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭാ തീരുമാനങ്ങൾ പുറത്ത് വിടില്ലെന്ന നിലപാട് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി കുറ്റപ്പെടുത്തി കാനം പറഞ്ഞു. മുൻപ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഇത്തരമൊരു നീക്കത്തെ എൽ ഡി എഫ് എതിർത്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .