കോഴിക്കോട്: അവധിക്ക് നാട്ടിലെത്തിയ സൈനികനെ സി പി എം പ്രവര്‍ത്തകർ ക്രൂരമായി മര്‍ദ്ദിച്ചു. കോഴിക്കോട് കുന്ദമംഗലം പിലാശേരിയിൽ കുട്ടമ്പ്ര ആശിഷിനാണ് മർദ്ദനമേറ്റത്. ശനിയാഴ്ച രാത്രി തിറമഹോത്സവത്തിനിടെയാണ് അക്രമം. അക്രമിക്കാനുള്ള കാരണം വ്യക്തമല്ല.
ആശിഷിനെ സംഘം ചേർന്ന് അക്രമിക്കുന്നത് സമൂഹ മാദ്ധ്യമങ്ങളിൽ വന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. ഗുരുതരമായി പരുക്കേറ്റ ആശിഷ് കണ്ണൂര്‍ ആര്‍മി ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം സൈനികനെ ആക്രമിച്ച സംഭവത്തില്‍ അക്രമികളെ സംരക്ഷിക്കുന്ന നടപടിയാണ് കുന്നമംഗലം പൊലീസ് സ്വീകരിക്കുന്നതെന്ന് ആരോപണമുണ്ട്. സംഘം ചേര്‍ന്ന് അക്രമിക്കുന്ന ദൃശ്യങ്ങളുൾപ്പെടെ ജില്ലാകലക്ടര്‍ക്കും കമ്മീഷണര്‍ക്കും പരാതി നല്‍കാനാണ് സൈനികന്റെ തീരുമാനം.