തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വൈദികൻ റോബിൻ വടക്കും ചേരിയെ സഭ സഹനദാസനായി പ്രഖ്യാപിക്കണമെന്ന് അഡ്വ. ജയശങ്കർ . വൈദികനെ നിയമത്തിന്റെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാൻ എല്ലാ വിശ്വാസികളും ഉപവസിക്കണമെന്നും ജയശങ്കറിന്റെ പരിഹാസം .
ഫാരിസ് അബൂബേക്കർ ദീപിക ഭരിക്കുമ്പോൾ പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറും പത്രാധിപരുമായിരുന്നു റോബിനെന്നും ജയശങ്കർ വെളിപ്പെടുത്തുന്നു. നസ്രാണി ദീപികയെ പിണറായി ദീപികയാക്കിയ ഫാരിസ് അബൂബക്കറിന്റെ സഹായിയെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നും ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
ഈ ദുരാരോപണത്തിനു പിന്നിൽ കുലം കുത്തികളും മാദ്ധ്യമ സിൻഡിക്കേറ്റുമാണെന്നും ഫാരിസ് മുതലാളി മുഖ്യമന്ത്രിയോട് പറഞ്ഞ് പാവം റോബിനെ രക്ഷിക്കണമെന്നും ജയശങ്കർ പരിഹാസ രൂപേണ പറയുന്നു .
ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്