തിരുവനന്തപുരം: സി.പി.എം ചുട്ടുകൊന്ന വിമലാദേവിയുടെ ചിതാഭസ്മവും വഹിച്ചുളള നിമജ്ജനയാത്ര, മാതൃവിലാപം മാർച്ച് രണ്ട്, മൂന്ന് തീയതികളിൽ സംസ്ഥാനതലസ്ഥാനത്തെത്തും. മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ രേണു സുരേഷും, ജനറൽ സെക്രട്ടറി അഡ്വ. നിവേദിത സുബ്രഹ്മണ്യവും യാത്രക്ക് നേതൃത്വം നൽകും.
യാത്രക്ക് ആറ്റിങ്ങൽ, നെടുമങ്ങാട്, നെയ്യാറ്റിൻകര, തിരുവനന്തപുരം എന്നിവിടങ്ങളിൽ വനിതകളുടെ നേതൃത്വത്തിൽ ആദരാഞ്ജലിയർപ്പിക്കും. മൂന്നാം തീയതി രാവിലെ ഒൻപതു മണിക്ക് തിരുവനന്തപുരം ഗാന്ധി പാർക്കിൽ ചേരുന്ന സമാപനസമ്മേളനം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.
തുടർന്ന് മഹിളകൾ നേതൃത്വം നൽകുന്ന ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ തിരുവല്ലം പരശുരാമക്ഷേത്രത്തിലെത്തിക്കുന്ന ചിതാഭസ്മം, പാർട്ടി നേതാക്കന്മാരുടെയും, വനിതകളുടേയും സാന്നിദ്ധ്യത്തിൽ ആചാരപ്രകാരം നിമജ്ജനം ചെയ്യുമെന്ന് ബി.ജെ.പി വാർത്താക്കുറിപ്പിൽ അറിയിച്ചു.