കോഴിക്കോട്: പിണറായി വിജയന് അധികാരത്തിലെത്തിയ ശേഷം കേരളം ക്രിമിനനലുകളുടെ സ്വന്തം നാട് ആയെന്ന് നടിയും കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബു. ഇടതു സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരെ കോഴിക്കോട് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധക്കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു ഖുശ്ബു.
കേരളത്തില്‍ സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് പറയാന്‍ വാക്കുകളില്ല. പിണറായി വിജയന് അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് ഒരു ലക്ഷത്തി എഴുപത്തിയയ്യായിരം ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഇതില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകളും ഏറെയാണെന്ന് ഖുശ്ബു ചൂണ്ടിക്കാട്ടി.
നാളെ മറ്റൊരു സാധാരണ പെണ്‍കുട്ടി ആക്രമിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ് അറിയപ്പെടുന്ന ഒരു നടിയായിരുന്നിട്ടുകൂടി സംഭവിച്ച കാര്യങ്ങള്‍ ഭാവന തുറന്ന് പറയുകയും പരാതി നല്‍കുകയും ചെയ്തത്. നടിക്കെതിരായ അക്രമത്തില്‍ മുഴുവന്‍ സ്ത്രീകളും ഒരുമിച്ച് നില്‍ക്കണമെന്നും ഖുശ്ബു പറഞ്ഞു.