കൊച്ചി: കൊച്ചിയില്‍ സി.എ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യ തന്നെയാണെന്ന് പൊലീസ്. മിഷേലുമായി അടുപ്പത്തിലായിരുന്ന യുവാവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇയാൾക്കെതിരേ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തേക്കുമെന്നും സൂചനയുണ്ട്.
യുവതിയുമായുണ്ടായിരുന്ന അടുപ്പത്തിന്റെ പേരിൽ യുവാവ് യുവതിക്കു മേൽ സമ്മർദ്ദം ചെലുത്തിയിരുന്നതായി പൊലീസ് പറയുന്നു. യുവാവൊരിക്കൽ മിഷേലിനെ മർദ്ദിച്ചിരുന്നതായി മിഷേലിന്റെ കൂട്ടുകാരിയും പൊലീസിനു മൊഴി നൽകിയിരുന്നു. മരണത്തിനു തൊട്ടു മുൻപുളള ദിവസം യുവാവ് മിഷേലിന് 57 തവന എസ്.എം.എസ് അയച്ചിരുന്നതായും പൊലീസ് കണ്ടെത്തി.
താനൊരു തീരുമാനമെടുത്തെന്ന് മരണദിവസം മിഷേൽ പറഞ്ഞിരുന്നുവെന്ന് യുവാവ് പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.