പാമ്പാടി: പാമ്പാടി നെഹ്രു കോളജില്‍ ജിഷ്ണു പ്രണോയ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട ശുചിമുറിയില്‍ നിന്നും കോളജിലെ ഇടിമുറിയെന്നറിയപ്പെടുന്ന സ്ഥലത്ത് നിന്നും ലഭിച്ച രക്തസാമ്പിളുകള്‍ ജിഷ്ണുവിന്റെതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി.
ഇതില്‍ നിന്നും ജിഷ്ണു ക്രൂരമര്‍ദ്ദനത്തിന് ഇരയായാണ് മരിച്ചതെന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്. ഇതിന്റെ ആധികാരിത ഉറപ്പിക്കാനായി ജിഷ്ണുവിന്റെ മാതാപിതാക്കളുടെ രക്തസാമ്പിളുകള്‍ നാദാപുരം താലൂക്ക് ആശുപത്രിയില്‍ ശേഖരിച്ച് ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കും.
ഇതിനായി തൃശൂരില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം നാദാപുരത്ത് എത്തിയിട്ടുണ്ട്. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കും