പാലക്കാട്: പാമ്പാടി നെഹ്റു കോളജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിൽ പ്രതികളായ രണ്ട് പേരുടെ മുന്‍കൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. വൈസ് പ്രിന്‍സിപ്പൽ ശക്തിവേൽ, അദ്ധ്യാപകനായ പ്രവീൺ എന്നിവരുടെ ജാമ്യാപേക്ഷയാണ് പരിഗണിക്കുന്നത്.
തൃശൂർ പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നേരത്തെ കേസിലെ പ്രധാന പ്രതിയായ കോളജ് ചെയർമാന് കൃഷ്ണദാസിന് കോടതി മുന്‍കൂർ ജാമ്യം നൽകുകയും, മറ്റൊരു പ്രതിയായ പിആർഒ സഞ്ജിത് വിശ്വനാഥന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തിരുന്നു.