കോഴിക്കോട്: ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട് സർക്കാരിനെ കുറ്റപ്പെടുത്തുംവിധം പ്രസ്താവനകളിറക്കുകയോ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയോ ചെയ്യരുതെന്ന് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഭീഷണി.
കേസ് പൊലീസ് ശരിയായ രീതിയിൽ അന്വേഷിക്കുമെന്നും വിമർശനവുമായി രംഗത്തെത്തിയാൽ ടി.പി ചന്ദ്രശേഖരനുണ്ടായ അനുഭവം കുടുംബാംഗങ്ങൾക്കുണ്ടാകുമെന്നുമാണ് സിപിഎം മുന്നറിയിപ്പ്.
ഇതേ തുടർന്ന് ,ആദ്യ ഘട്ടത്തിൽ അന്വേഷണം അട്ടിമറിയ്ക്കാൻ ശ്രമിച്ചെന്ന് പരാതിപ്പെട്ട കുടുംബം ഇപ്പോൾ നിശബ്ദത പാലിക്കുകയാണ്.